പ്രമുഖ വ്യവസായി പി. വേലായുധന്‍ പിള്ള അന്തരിച്ചു

By web desk.28 04 2021

imran-azhar

 

 

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും യുണൈറ്റഡ് ഏജന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായിരുന്ന കൈമനം, സര്‍വശ്രീയില്‍ പി. വേലായുധന്‍ പിള്ള (വേലപ്പന്‍-89) നിര്യാതനായി.

 

1953-ല്‍ സ്ഥാപിച്ച റേഡിയോ ആന്റ് ലാംബ്‌സ് ലിമിറ്റഡാണ് പിന്നീട് യുണൈറ്റഡ് ഏജന്‍സീസ് ആയത്. ബജാജ് ഇലക്ട്രിക്കല്‍സിന്റെ കേരളത്തിലെ ആദ്യകാല വിതരണക്കാരായിരുന്നു.

 

അരവിന്ദ് ഫ്യുവല്‍സ്, അരവിന്ദ് ഗ്യാസ്, ശ്രീബാലാജി ആന്റ് കോ., ശിവശക്തി എന്‍ജിനീയറിംഗ് ആന്റ് ഫാബ്രിക്കേറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട്, ശാസ്താ ഏജന്‍സീസ്, ശിവപ്രസാദ് ഇലക്ട്രിക് കമ്പനി, ശ്രീ വെങ്കടേശ്വര ഏജന്‍സീസ് തുടങ്ങിയ സംരംഭങ്ങളിലൂടെ വ്യവസായ രംഗത്ത് ആറ് പതിറ്റാണ്ടോളം സജീവമായിരുന്നു അദ്ദേഹം.

 

വിപുലമായ സുഹൃത് വലയത്തിന് ഉടമയായിരുന്ന അദ്ദേഹം ട്രിവാന്‍ഡ്രം ക്ലബ്ബിലെ മുതിര്‍ന്ന അംഗവും സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്നു. ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്‌സ്, ടെന്നീസ് ക്ലബ്ബ്, ഗോള്‍ഫ് ക്ലബ്ബ് എന്നിവയില്‍ അംഗവും മാസോണിക് ലോഡ്ജിന്റെ മാസ്റ്ററുമായിരുന്നു.

 

മക്കള്‍: എസ്. പത്മ, പി വി അയ്യപ്പന്‍, പി വി സുബ്രഹ്മണ്യന്‍ (മുരുകന്‍), എസ്, മീനാക്ഷി. സംസ്‌കാരം ഇന്ന്.

 

 

 

OTHER SECTIONS