സംഘർഷം രൂക്ഷം; ഇസ്രേയൽ-പലസ്തീൻ ആക്രമണത്തിൽ മരണം 100 കടന്നു

By Aswany mohan k.14 05 2021

imran-azhar

 

 


ജറുസലേം: ഇസ്രേയൽ-പലസ്തീൻ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു.

 

ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ 109 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

ഇതിൽ 28 പേർ കുട്ടികളാണ്. ഏഴ് ഇസ്രയേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ തുടങ്ങി നാല് ദിവസത്തിനിടയിലെ കണക്കാണിത്.

 

2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.

 

കഴിഞ്ഞ ആഴ്ച ജറുസലേമിലെ അൽ അക്സ പള്ളി വളപ്പിലുണ്ടായ സംഘർഷമാണ് ഇപ്പോൾ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയത്.

 


ഗാസ മുനമ്പിൽ കരസൈന്യം നടപടി തുടങ്ങിയെങ്കിലും അതിർത്തി കടക്കാതെ ടാങ്കുകളും മറ്റുമുപയോഗിച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് ഇസ്രയേൽ സേന നൽകുന്ന വിശദീകരണം. വ്യോമാക്രമണത്തിന്റെ കാഠിന്യവും റോക്കറ്റുകളുടെ എണ്ണവും ഇസ്രയേല്‍ വര്‍ധിപ്പിച്ചു.

 

IDF air and ground troops are currently attacking in the Gaza Strip.

— Israel Defense Forces (@IDF) May 13, 2021 " target="_blank">

 

7000ത്തോളം ഇസ്രയേലി സൈന്യവും അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. ഇതോടെ മേഖല യുദ്ധസമാനമായി മാറി. അതേസമയം സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

.

കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

אמרתי שאנחנו נגבה מחיר כבד מאוד מהחמאס. אנחנו עושים זאת ואנחנו נמשיך לעשות זאת בעוצמה רבה.

המילה האחרונה לא נאמרה והמבצע הזה יימשך ככל שיידרש.
pic.twitter.com/s5JcAm5vut

— Benjamin Netanyahu (@netanyahu) May 13, 2021 " target="_blank">

 

എന്നാൽ, ആക്രമണത്തിനു മുതിർന്നാൽ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ഇസ്രയേലിന് കാട്ടിക്കൊടുക്കുകയാണ് ഉദ്ദേശ്യമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയെ പ്രതികരിച്ചു. 130 ലേറെ റോക്കറ്റുകള്‍ തൊടുത്തതായി ഹമാസും അവകാശപ്പെട്ടിരുന്നു.

 

ഇതിനിടെ ഇരുപക്ഷവും വെടിനിർത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഈജിപ്ത്, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

OTHER SECTIONS