ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു; ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി

By Sooraj Surendran.16 05 2021

imran-azhar

 

 

ഇസ്രായേൽ: കഴിഞ്ഞ ഒരാഴ്ചയായി ഗാസയിൽ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ആക്രമണ പ്രത്യാക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145 കടന്നു.

 

ഇതിൽ 41 പേർ കുട്ടികളാണ്. കഴിഞ്ഞ ദിവസം ഗാസയിൽ നിന്ന് 2800 റോക്കറ്റുകൾ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 1300ഓളം പലസ്തീനികൾക്ക് പരുക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.

 

റോക്കറ്റാക്രമണങ്ങളിൽ ഇസ്രയേലിൽ ഒരു കുട്ടി അടക്കം എട്ട് പേർ മരിച്ചു. ഇതേസമയം, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കി.

 

ഈജിപ്തിന്റെ മധ്യസ്ഥ സംഘം ഇസ്രയേലിലെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഗാസയിലുണ്ടായ റോക്കറ്റാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി ഗാസയിലെ അൽഷിഫ ഹോസ്പിറ്റൽ ഡയറക്ടർ അറിയിച്ചു.

 

അതേസമയം നിരവധി ആളുകൾ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

 

OTHER SECTIONS