ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ; വിക്ഷേപണ വാഹനം സ്വയം പറന്നിറങ്ങി

By Web Desk.02 04 2023

imran-azhar

 


ബംഗളൂരു: ആര്‍എല്‍വിയുടെ ലാന്‍ഡിംഗ് പരീക്ഷണം വിജയം. സമുദ്ര നിരപ്പില്‍ നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട വിക്ഷേപണ വാഹനം സ്വയം ദിശാ നിയന്ത്രണം നടത്തി വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങി. തിരുവനന്തപുരം വിഎസ്എസ്‌സിയിലെ പ്രത്യേക സംഘമാണ് ആര്‍എല്‍വിയുടെ പിന്നില്‍.

 

 

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒ എയര്‍സ്ട്രിപ്പില്‍ വച്ചായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററാണ് വിക്ഷേപണ വാഹനം ഉയര്‍ത്താന്‍ ഉപയോഗിച്ചത്. രാവിലെ 7.40ഓടെ പരീക്ഷണം പൂര്‍ത്തിയായി.

 

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്ക് ഈ വിജയത്തോടെ ഐഎസ്ആര്‍ഒ ഒരുപടി കൂടി അടുത്തു. പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുന്നതായിരിക്കും ആര്‍എല്‍വി വികസനത്തിലെ അടുത്ത ഘട്ടം.

 

 

 

 

 

OTHER SECTIONS