രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമം; താൻ ശരിയായ കമ്മ്യൂണിസ്റ്റാണ് - മന്ത്രി ജി.സുധാകരൻ

By Aswany mohan k .17 04 2021

imran-azhar

 

 

ആലപ്പുഴ: സംശുദ്ധമായ തന്റെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നു മന്ത്രി ജി.സുധാകരൻ.

 

ആരോപണം രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്തതാണെന്നുംഅദ്ദേഹം പറയുകയുണ്ടായി. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പരാതി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

 

താന്‍ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നില്‍ ഒരു ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട്.

 

അതില്‍ പല പാര്‍ട്ടിക്കാരുമുണ്ട്. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

 

ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിച്ചതാണ്. സ്‌റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി.

 

ആരോപണത്തിന് പിന്നില്‍ വേറെ ചിലരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

OTHER SECTIONS