കോവിഡ് വ്യാപനം: ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു.

 

ഈ മാസം 24 മുതൽ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

 

ഏപ്രിൽ, മേയ് സെഷനുകളുടെ തിയ്യതികൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു.

 

മേയ് സെഷൻ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷൻ തീയതിയും പിന്നീട് അറിയിക്കും.

 

പുതിയ വിവരങ്ങൾ അറിയാൻ എൻടിഎ യുടെ വെബ്സൈറ്റ് സന്ദർശിക്കാനാണ് നിർദേശം.

 

നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയാണ് തീരുമാനം അറിയിച്ചത്.

 

OTHER SECTIONS