By priya.12 08 2022
കുവൈത്ത് സിറ്റി: ജോലി ചെയ്യാന്‍ ഗള്‍ഫിലേക്ക് പോകുന്നവര്‍ വ്യാജ റിക്രൂട്ടുമെന്റുകളില്‍ പെടാതെ ശ്രദ്ധിക്കുക. കുവൈത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് വാര്‍ത്തകള്‍ വരുന്നത്.നിയമസാധ്യതയുള്ള ജോലിക്കാണെന്ന പേരില്‍ വ്യാജ വിസകള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. കുവൈത്തിലേക്ക് വ്യാജ വിസ നല്‍കി നിരവധി പേരെ പറ്റിച്ചതായി ആന്ധ്രപ്രദേശില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ കുവൈത്തിലേക്കുള്ള 27,000 വ്യാജ വിസകളാണ് കണ്ടെത്തിയത്. വീട്ടുജോലിക്കാര്‍, അവിദഗ്ദ്ധ, അര്‍ധ വൈദഗ്ദ്ധ്യ തൊഴിലാളികള്‍ എന്നിവരെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പറ്റിച്ച് പണം സ്വന്തമാക്കി വ്യാജവിസ നല്‍കുകയുമാണ് രീതി.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ കുവൈത്തില്‍നിന്ന് ഇഷ്യൂ ചെയ്തെന്ന് കരുതപ്പെടുന്ന 37,208 വിസകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ വിസകളുണ്ടെന്ന് കണ്ടെത്തുന്നത്.ഇതോടെ ഇതില്‍ 27,000 വിസകള്‍ വ്യാജമാകാമെന്ന് തെളിഞ്ഞു.
കുവൈത്തിലെത്തിയ ശേഷമാണ് തട്ടിപ്പിനിരയായതായി ഇരകള്‍ അറിയുന്നത്. ഇത്തരക്കാരില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.