ഇത് 'സൈക്കിൾ' സൗഹൃദം; യു.കെ പ്രധാനമന്ത്രിക്ക് യു.എസ് പ്രസിഡന്റിന്റെ സമ്മാനം സൈക്കിൾ; വില നാല് ലക്ഷം!

By sisira.13 06 2021

imran-azhar

 

 

 

സൗഹൃദബന്ധം ഊട്ടിയുറപ്പിക്കാനും ദൃഢമാക്കാനും സുഹൃത്തിന് ഒരു സൈക്കിൾ നൽകിയാൽ മതിയോ?


മതിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് തെളിയിച്ചിരിക്കുന്നത്. പക്ഷെ ചില്ലറ സൈക്കിളല്ലിത്. നാലു ലക്ഷം രൂപ വിലയുള്ള ഒരു സ്പെഷ്യൽ സൈക്കിൾ.


ബ്രിട്ടണ്‍-യു.എസ് സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്കിയതാണീ പ്രത്യേകതരം സൈക്കിൾ.

 

പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്ഡ് സൈക്കിളാണ് ജി-7 ഉച്ചകോടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നല്‍കിയത്.

 

സമ്മാനം നല്‍കിയത് സൈക്കിള്‍ ആണെങ്കിലും ഇന്ത്യയിലെ ഒരു കാറിന്റെ വിലയാണ് ഈ സൈക്കിളിനുള്ളത്. 6000 യു.എസ്. ഡോളറാണ് ഈ സൈക്കിളിന്റെ വില.

 

അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപ! നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളത്.

 

അതേസമയം, 19-ാം നൂറ്റാണ്ടിലെ അടിമത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച പോരാളിയുടെ ചിത്രമാണ് ജോ ബൈഡന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മാനിച്ചത്.

 

ഫ്രെഡറിക് ഡെഗ്ലസ് എന്നയാളുടെ ഫ്രെയിം ചെയ്ത ചിത്രമാണ് ബൈഡന് സമ്മാനിച്ചതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു.കെയിലാണ് ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി നടക്കുന്നത്.

 

അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

 

ലോകത്തിന്റെ തന്നെ ഭാവിയും സമ്പന്നതയും യു.കെ-യു.എസ് ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഈ പങ്കാളിത്തം ഏറ്റവും മഹത്തരമായി തുടരുമെന്നും ബോറിസ് ജോണ്‍സണും പറഞ്ഞു.

 

 
കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം
 
കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍  നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
 
അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.
 
തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.
 
വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS