മൻസൂർ വധക്കേസ് പ്രതി രതീഷിനെ മറ്റു പ്രതികൾ കെട്ടിത്തൂക്കിയതാണെന്ന് കെ. സുധാകരൻ

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azhar

 

വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് പ്രതികൾ ഒളിവിൽ താമസിച്ചത്, പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമർശമാണ് തർക്കത്തിന് കാരണം


കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

 

രണ്ടാം പ്രതിയെ മറ്റു പ്രതികൾ ചേർന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.

 

വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് പ്രതികൾ ഒളിവിൽ താമസിച്ചത്. ഇവിടെവെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി.

 

ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമർശമാണ് തർക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. ഇതിനെ തുടർന്ന് മറ്റുള്ളവർ രതീഷിനെ ആക്രമിക്കുകയായിരുന്നു.

 

ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നു. നാട്ടിൽനിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

പനോളി വൽസൻ എന്ന നേതാവാണ് മൻസൂർ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാർജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വൽസൻ വരാതിരുന്നത് സംശയകരമാണെന്നും സുധാകരൻ പറഞ്ഞു.

 

 

 

 

 

OTHER SECTIONS