എന്തും താങ്ങാന്‍ തയ്യാറാണ്, തീരുമാനം നേതൃത്വത്തിന് എടുക്കാം; കെ.സുരേന്ദ്രൻ

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വവും തനിക്കാണെന്നും, എന്തും താങ്ങാൻ താൻ തയാറാണെന്നും, തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

 

കോൺഗ്രസിന്റെ പരാജയത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും വോട്ട് കച്ചവടം നടന്നത് കോൺഗ്രസും, സിപിഎമ്മും തമ്മിലാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ട് കുറഞ്ഞത് വോട്ട് കച്ചവടം കൊണ്ടാണോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

 

വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുടെ തോൽവിയും വ്യക്തമാക്കുന്നത് കോൺഗ്രസ്-സിപിഎം വോട്ട് കച്ചവടമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

ലീഗിന് സ്ഥാനാര്‍ഥി ഇല്ലാത്ത ഇടങ്ങളില്‍ എസ്.ഡി.പി ഐ യുടെ അടക്കം വോട്ടുകള്‍ ഇടതിനാണ് പോയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

അതേസമയം തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

OTHER SECTIONS