കലാക്ഷേത്രയിലെ ലൈംഗികാരോപണം; മലയാളി അധ്യാപകനെതിരെ കേസ്

By Lekshmi.01 04 2023

imran-azhar
 

ചെന്നൈ: കലാക്ഷേത്രയിലെ ലൈംഗികാരോപണത്തിൽ മലയാളിയായ അധ്യാപകനെതിരെ തമിഴ്നാട് പൊലീസ് കേസ് എടുത്തു.രുക്മണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെയാണ് കേസ്.ഹരി പത്മനുൾപ്പെടെ മൂന്ന് മലയാളി അധ്യാപകർക്കെതിരെ കലാക്ഷേത്രയിൽ നിന്ന് നൂറിലധികം പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്.

 

 

 

 

സജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നിവരാണ് ആരോപണവിധേയരായ മറ്റ് മലയാളി അധ്യാപകർ. മലയാളി അധ്യാപകനെതിരെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ആദ്യം പരാതി നൽകിയത്.വിദ്യാർത്ഥിയുടെ പരാതിയിൽ ഹരി പത്മനെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

 

 

 

അതേസമയം അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.പരാതികളിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർത്ഥികൾ വ്യഴാഴ്ച പ്രതിഷേധം തുടങ്ങിയിരുന്നു.സമരത്തെ തുടർന്ന് കോളേജ് അടച്ചു.കഴിഞ്ഞ ദിവസം കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നൂറ് വിദ്യാർത്ഥികൾ നാല് അധ്യാപകർക്കെതിരെ പരാതിയുമായി തമിഴ്‌നാട് വനിതാ കമ്മീഷനെ സമീപിച്ചത്.

 

OTHER SECTIONS