By Web Desk.03 10 2022
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കാനം തിരഞ്ഞെടുക്കപ്പെടുന്നത്. ഐകകണ്‌ഠ്യേനയാണ് കാനത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
പ്രായപരിധി കടന്നതിനാല്‍ സി.ദിവാകരന് പിന്നാലെ കെ.ഇ.ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇ.എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി.