By Web Desk.26 09 2023
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്, ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി.
പി സതീഷ് കുമാറിന്റെ ബിനാമിയാണ് അരവിന്ദാക്ഷനെന്നും സതീഷിന്റെ സഹോദരനായ ശ്രീജിത്ത്, അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് സാധൂകരിക്കുന്ന തെളിവ് അരവിന്ദാക്ഷന്‍ നല്‍കിയില്ല. 2015 - 17 കാലയളവില്‍ വന്‍തുക അക്കൗണ്ടിലൂടെ കൈമാറി. 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടില്‍ വന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത ഇല്ലെന്നും ബെനാമി വായ്പ തട്ടിപ്പിലൂടെ സ്വരൂപിച്ച പണമാണിതെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.