കാവേരി നദീജല തര്‍ക്കം; ബെംഗളൂരുവില്‍ ബന്ദ് തുടങ്ങി, നിരോധനാജ്ഞ

By priya.26 09 2023

imran-azhar

 

ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ബന്ദ്.

 

ബന്ദിന്  175ഓളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ബെംഗളൂരുവില്‍ പോലീസ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

വെള്ളം വിട്ടു കൊടുത്താല്‍ കര്‍ണാടകയിലെ കര്‍ഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബെംഗളൂരുവില്‍ യോഗം ചേര്‍ന്ന് 29-ന് കര്‍ണാടക ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചു.

 

മാസ്റ്റര്‍ ഡയറക്ടറിന് വിട; സംസ്‌കാരം 26 ന്, രാവിലെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

 


കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്. കൊച്ചിയിലെ രവിപുരം ശ്മശശാനത്തില്‍
വൈകുന്നേരം നാലരയ്ക്ക് ആണ് സംസ്‌കാരം.


ഇന്ന് രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ ഭൗതികദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും.

 

ഞായറാഴ്ച രാവിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍വച്ചായിരുന്നു കെജി ജോര്‍ജിന്റെ അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം 6 വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നത്.

 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സംവിധാനം പഠിച്ച കെ ജി ജോര്‍ജ് സംവിധായകന്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്.

 

ആദ്യമായി സംവിധാനം ചെയ്ത 'സ്വപ്നാടന'ത്തിന് 1976ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം തുടങ്ങി 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ 19 സിനിമകള്‍ സംവിധാനം ചെയ്തു.

 

 

 

OTHER SECTIONS