ഇനി 'ലോക്കി'ല്ല: പൊതുഗതാഗതത്തിനും പരീക്ഷകൾക്കും അനുമതി

By Bhumi.17 06 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇന്നു മുതൽ ഇളവ്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

 


പുലർച്ചെ 12നു നിയന്ത്രണങ്ങൾ നിലവിൽ വന്നു. അടുത്ത അവലോകനയോഗം നടക്കുന്ന ബുധനാഴ്ച വരെയാണു ബാധകം.ടിപിആർ 30നു മുകളിലുള്ളതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ബാധകമാകുന്ന തദ്ദേശസ്ഥാപനങ്ങൾ 12 ആയി ചുരുങ്ങി.

 

തിരുവനന്തപുരം 6, എറണാകുളം 1, പാലക്കാട് 3, മലപ്പുറം 1, കാസർകോട് 1. ഇത്തരം തദ്ദേശസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആണ്.

 

നിയന്ത്രണങ്ങൾ:

 

കടകൾ: അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽ‍പന്നങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, മാംസം, കോഴിത്തീറ്റ–കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളും ബേക്കറികളും എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. മാളുകൾ തുറക്കില്ല.

 

ഹോട്ടലുകൾ: പാഴ്സലും ഹോം ഡെലിവറിയും മാത്രം. സമയം രാവിലെ 7.00 – വൈകിട്ട് 7.00.

 

വിവാഹം, സംസ്കാരം: 20 പേർ മാത്രം.

 

സർക്കാർ ഓഫിസ്: കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകളുടെ പ്രവർത്തനം ഇന്നു പുനരാരംഭിക്കും. സെക്രട്ടേറിയറ്റിലും അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 % ജീവനക്കാർ ഹാജരാകണം. ടിപിആർ 20 % വരെയുള്ള കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫിസുകൾ 25 % ജീവനക്കാരുമായി പ്രവർത്തനം തുടങ്ങണം.

 

സേവനങ്ങൾ: അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നില്ല; നാളെ തുറക്കും.

 

മറ്റു മേഖലകൾ: വ്യവസായ, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങൾ തുറക്കില്ല. ആൾക്കൂട്ടവും പൊതുപരിപാടികളും പാടില്ല. വിനോദസഞ്ചാരം, വിനോദ പരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പരിപാടികൾ എന്നിവയും അനുവദിക്കില്ല.

 

പരീക്ഷകൾ: എല്ലാ ദേശീയ–സംസ്ഥാനപൊതുപരീക്ഷകളും പുനരാരംഭിക്കാം (സ്പോർട്സ് ‍സില‍‍ക്‌ഷൻ ട്രയൽസ് അടക്കം).

 

ഗതാഗതം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളാകാം. ടാക്സി കാറിൽ ഡ്രൈവർക്കു പുറമേ 3 പേർ; ഓട്ടോറിക്ഷയിൽ ഡ്രൈവർക്കു പുറമേ 2 പേർ. കുടുംബസമേതം യാത്ര ചെയ്യുമ്പോൾ ഇതു ബാധകമല്ല.

 

 

 

 

OTHER SECTIONS