വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം: കേരളം എതിർക്കും

By sisira.14 06 2021

imran-azhar

 


തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം എതിർക്കും.

 

സംസ്ഥാനങ്ങൾക്ക് കൂടുതൽ വായ്പ അനുവദിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിബന്ധന വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള വളഞ്ഞവഴിയാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.

 

ഈ നിബന്ധനയെ കേരളം എതിർക്കുമെന്ന് അധികൃതർ പറഞ്ഞു. ദോഷകരമല്ലാത്ത മറ്റു നിബന്ധകൾ പാലിച്ച് അധികവായ്പ എടുക്കാനാവുമോ എന്നു പരിശോധിക്കുകയാണ് വൈദ്യുതി ബോർഡും ധനവകുപ്പും.

 

സംസ്ഥാനങ്ങൾക്ക് അടുത്ത നാലുവർഷത്തേക്ക് ആഭ്യന്തര വരുമാനത്തിന്റെ അരശതമാനം അധികം കടമെടുക്കാനുള്ള മാനദണ്ഡങ്ങളിൽ സ്വകാര്യവത്കരണം ഉൾപ്പെടുത്തിയിട്ടുണ്ട്.

 

സ്വകാര്യവത്കരിച്ചാലോ സ്വകാര്യപങ്കാളിത്തം സ്വീകരിച്ചാലോ പത്തുമുതൽ 25 വരെ ബോണസ് പോയന്റ് ലഭിക്കുമെന്നാണ് പുതിയ നിബന്ധനകളിൽ പറയുന്നത്.

OTHER SECTIONS