KERALA

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ഗോവയിൽ പിടികൂടി

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ഗോവ പോലീസ് പിടികൂടി. മുഹമ്മദ് ഇർഫാനാണ് പിടിയിലയത്. ഗോവയിലെ ഒരു ബംഗ്ലാവിൽ നിന്നും ഒരു കോടി രൂപ മോഷ്ടിച്ച കേസിലാണ് ഇർഫാനെ പിടികൂടിയത്. ഭീമ മോഷണ കേസിലെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്. ഭീമ ജുവലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപുയും മോഷ്ടിച്ചാണ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്.

കരുതലിനായി നിയന്ത്രണം, ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രണ്ടാം തരംഗ വ്യാപനം അതിശക്തമായി പടരുന്ന സാഹചര്യത്തിൽ മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ ദിനങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. പോലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയില്‍ വകുപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന്; 17 ന് എല്‍ഡിഎഫ് യോഗം

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. ഈ മാസം 17 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാവും മന്ത്രിമാരുടെ കാര്യത്തിലും എണ്ണത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാവുക. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. ഇന്ന് വൈകിട്ട് അഞ്ചിന് എ.കെ.ജി സെന്ററിൽ നടന്ന യോഗത്തിൽ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവർ പങ്കെടുത്തു.

കോവിഡ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായമായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ദക്ഷിണേന്ത്യയില്‍ കോവിഡ്-19 ബാധിച്ച് നിര്‍ഭാഗ്യവശാല്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കനായി പുതിയ ക്ഷേമ പദ്ധതി അവതരിപ്പിക്കുന്നു. പകര്‍ച്ച വ്യാധിയില്‍ നിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്പനി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍, സാനിറ്റൈസേഷന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനായി ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കോവിഡ്; 63 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 63 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.

Show More