ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് രൂപ എട്ടര കോടി രൂപ സമ്മാനം

By Web desk.28 09 2023

imran-azhar

 



ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് രൂപ 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം എട്ടര കോടി) സമ്മാനം. ദുബായ് ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ ചെറുവട്ടന്റവിട (36) എന്നയാളാണ് ഭാഗ്യവാന്‍. ഷംസുദ്ദീനും സഹോദരനും 9 സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക പങ്കിട്ടെടുക്കും.


കഴിഞ്ഞ ഒരു വര്‍ഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഓരോ പ്രാവശ്യവും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. റസ്റ്ററന്റ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ പിആര്‍ഒയാണ് ഷംസുദ്ദീന്‍. ഭാര്യയും 3 മക്കളും നാട്ടിലാണ് താമസം. സമ്മാനം ലഭിച്ചത് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 216ാമത്തെ ഇന്ത്യക്കാരനാണ് ശംസുദ്ദീന്‍ എന്ന് അധികൃതര്‍ പറഞ്ഞു.

 

ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവര്‍ ബിഎംഡബ്ല്യു എക്‌സ്5 എം50 െഎ കാര്‍ സമ്മാനം നേടി. ദുബായില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ടിക്കറ്റെടുത്തത്.

 

ദുബായില്‍ താമസിക്കുന്ന തങ്കച്ചന്‍ യോഹന്നാന്‍ (60) ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ എസ് മോട്ടോര്‍ ബൈക്കും സമ്മാനം നേടി. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ വാച്ച്മാന്‍ ആയ ഇദ്ദേഹം ആദ്യമായാണ് ഒരു ടിക്കറ്റ് വാങ്ങിയത്.

 

 

OTHER SECTIONS