By Lekshmi.30 03 2023
ന്യൂഡല്‍ഹി: പിതാവില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനത്തെപ്പറ്റി തുറന്ന് പറഞ്ഞ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദര്‍.എട്ടാമത്തെ വയസ്സിലാണ് പിതാവില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടാകുന്നത്.ഈ വിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെ ഉപദ്രവിക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റ് വേദിയിലായിരുന്നു ഖുശ്ബുവിന്റെ തുറന്ന് പറച്ചില്‍.
പീഡനത്തെ താന്‍ എതിര്‍ക്കാന്‍ തുടങ്ങിയത് തന്റെ 15മത്തെ വയസ്സിലാണെന്നും ഖുശ്ബു പറഞ്ഞു.അപ്പോള്‍ മാത്രമാണ് പിതാവ് തനിക്ക് നേരെയുള്ള ലൈംഗികാതിക്രമം അവസാനിപ്പിച്ചത്.പതിനഞ്ചാമത്തെ വയസ്സില്‍ ഞാന്‍ പിതാവിനെ എതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് അയാള്‍ പീഡനം നിര്‍ത്തിയത്.
ഇന്ന് എനിക്ക് 52 വയസ്സുണ്ട്.ഇത്രയും നാള്‍ ഇതെല്ലാം എന്റെ ഉള്ളിലുണ്ടായിരുന്നു.ലൈംഗികാതിക്രമത്തിനിരയായ എല്ലാവരിലും വലിയ ഭാരമാണ് ഈ അനുഭവങ്ങള്‍ ഏല്‍പ്പിക്കുന്നത്.അവ പുറത്ത് വിട്ടപ്പോള്‍ എനിക്ക് ഇപ്പോള്‍ ആശ്വാസം തോന്നുന്നു.ഒരു ഭാരവും പേറി ജീവിക്കുന്നു എന്ന തോന്നല്‍ ഇനിയുണ്ടാകില്ല,ഖുശ്ബു പറഞ്ഞു.