സത്യമാണത്, അങ്ങനെ പറഞ്ഞതില്‍ എനിക്ക് ലജ്ജയില്ല, ഖുഷ്ബുവിന്റെ വിശദീകരണം

By Web Desk.08 03 2023

imran-azhar

 


ഒരുകാലത്ത് തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരമായിരുന്നു ഖുഷ്ബു. താരത്തിന്റെ ക്ഷേത്രം വരെ ആരാധകര്‍ നിര്‍മ്മിച്ചു. അത്രയും ഫാന്‍ ബേസുള്ള താരമായിരുന്നു ഖുഷ്ബു.

 

അടുത്തിടെ ഖുഷ്ബു നടത്തിയ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി. എട്ടാം വയസില്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ദേശീയ വനിതാ കമ്മിഷന്‍ അംഗവും ബിജെപി നേതാവുമായ ഖുഷ്ബു തുറന്നുപറഞ്ഞത്. താരത്തിന്റെ തുറന്നുപറച്ചില്‍ ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി താരം രംഗത്തുവന്നിരിക്കുന്നു.

 

അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരസ്യമായി പറഞ്ഞതില്‍ ഒരു തരത്തിലും ലജ്ജിക്കുന്നില്ലെന്നാണ് ഖുഷ്ബു പറയുന്നത്. സത്യസന്ധമായി തുറന്നു പറയുകയാണ് ചെയ്തത്. അതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല. അത്തരം ഹീനകൃത്യം ചെയ്യുന്നവരാണ് ലജ്ജിക്കേണ്ടത്.

 

ഞെട്ടിപ്പിക്കുന്ന സംഭവമൊന്നുമല്ല ഞാന്‍ പറഞ്ഞത്. സംഭവിച്ചത് വളരെ സത്യസന്ധമായി പറഞ്ഞു. ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ എന്റെ തുറന്നുപറച്ചില്‍ സഹായിക്കും-ഖുഷ്ബു പറഞ്ഞു.

 

ഒരുപാട് വര്‍ഷത്തിനു ശേഷമാണ് ഞാനിതെല്ലാം തുറന്നുപറഞ്ഞത്. ഇക്കാര്യങ്ങള്‍ സ്ത്രീകള്‍ തുറന്നുപറയണം. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ മുന്നോട്ടുതന്നെ പോകും-ഖുഷ്ബു വ്യക്തമാക്കി.

 

എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെ കടന്നുപോയ സ്ത്രീയാണ്. ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമായി കരുതിയിരുന്നയാളാണ് എന്റെ അച്ഛന്‍. ഭയം മൂലം അന്ന് കാര്യങ്ങള്‍ തുറന്നുപറഞ്ഞില്ല. ഒടുവില്‍ 15-ാം വയസ്സില്‍ ഞാന്‍ പ്രതികരിച്ചു. അപ്പോള്‍ അച്ഛന്‍ കുടുംബം ഉപേക്ഷിച്ചുപോയി-ഖുഷ്ബു തുറന്നുപറഞ്ഞു.

 

ദേശീയ വനിതാ കമ്മിഷന്‍ അംഗമായി ചുമതലയേറ്റതിനു പിന്നാലെയായിരുന്നു ഖുഷ്ബുവിന്റെ തുറന്നുപറച്ചില്‍.

 

 

OTHER SECTIONS