By web desk.06 05 2023
ലണ്ടന്‍: വ്യോമസേന വിമാനങ്ങളുടെ ഫ്‌ളൈ പാസ്റ്റ് പൂര്‍ത്തിയായി. ബക്കിംഹാം കൊട്ടാരം മുതല്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബി വരെ റോഡില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി.
വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലാണ് കിരീടധാരണ ചടങ്ങുകള്‍ നടന്നത്. ചാള്‍സ് മൂന്നാമനെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് കിരീടം അണിയിച്ചു. കാമില രാജ്ഞിയെയും കിരീടം ചൂടിച്ചു. കിരീടാവകാശി വില്യം രാജകുമാരന്‍ ചാള്‍സ് രാജാവിന്റെ മുന്നില്‍ കൂറ് പ്രഖ്യാപിച്ചു.
കിരീടധാരണ ചടങ്ങുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജാവും രാജ്ഞിയും തിരിച്ചെത്തി. ഇരുവരും കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.
വിവിധ രാജ്യങ്ങളില്‍ നിന്ന് 2000 അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ പങ്കെടുത്തു. 1953-ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാര്‍ ചടങ്ങിനെത്തിയത് കൗതുകമായി.