നല്‍കാമെന്നേറ്റ സ്വര്‍ണം നല്‍കിയില്ല, മകന്‍ ആഗ്രഹിച്ച കാറും കൊടുത്തില്ല- വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി കിരണിന്റെ അച്ഛൻ

By sisira.22 06 2021

imran-azhar

 

 

 

 

വിസ്മയയുടെ കുടുംബം നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛൻ സദാശിവന്‍പിള്ള. കാറിനെ ചൊല്ലി വിസ്മയയുമായി മകന്‍ വഴക്കിട്ടിരുന്നതായും സദാശിവന്‍പിള്ള പറഞ്ഞു.


മകന്‍ ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയത്. പ്രശ്‌ന പരിഹാരത്തിന് വിസ്മയയുടെ വീട്ടുകാര്‍ ശ്രമിച്ചില്ല. സ്വര്‍ണത്തിന്റെ പേരില്‍ കിരണ്‍ വഴക്കിട്ടിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.

 

വിസ്മയയെ കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.

 

കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

OTHER SECTIONS