By Lekshmi.05 02 2023
കൊച്ചി: തുടര്‍ച്ചയായ മൂന്നാംവാരവും പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍.ശനിയാഴ്ച രാത്രി കൊച്ചി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 280 പേര്‍ പിടിയിലായി.ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും കൊച്ചി നഗരത്തില്‍ പോലീസ് സമാനമായ പരിശോധന നടത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവരടക്കമാണ് പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയിരുന്നത്.
ജനുവരി 21ന് രാത്രി മുതല്‍ നടത്തിയ ആദ്യ പരിശോധനയില്‍ 310 പേര്‍ക്കെതിരേയാണ് കേസെടുത്തത്.കഴിഞ്ഞയാഴ്ച 242 പേരും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി.അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.