മഹാരഥന്മാര്‍ ഉറങ്ങുന്ന മണ്ണില്‍ കോടിയേരിക്ക് അന്ത്യനിദ്ര; സംസ്‌ക്കാരം ഇന്ന്

By priya.03 10 2022

imran-azhar

 

കണ്ണൂര്‍ : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലക്യഷ്ണന്റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും.വൈകുന്നേരം 3 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.

 

രാവിലെ 11 മണി വരെ ഈങ്ങയില്‍പ്പീടികയിലെ വീട്ടില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടു വരും.വൈകുന്നേരം 3 മണി വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനത്തിന് വെക്കുക.

 

സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും കണ്ണൂരിലെത്തും.കണ്ണൂര്‍, തലശേരി , ധര്‍മ്മടം ,മാഹി എന്നിടങ്ങളില്‍ ദു:ഖ സൂചകമായി സിപിഎം ഹര്‍ത്താലിന് അഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ ഓടുന്നതും ഹോട്ടലുകള്‍ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് മൃതദേഹം കൊണ്ടുപോകുക.

 

 

OTHER SECTIONS