കൊടുങ്ങല്ലൂരിൽ കാനയുടെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാരിക്ക് പരുക്ക്

By Lekshmi.07 02 2023

imran-azhar

 



തൃശൂർ: കൊടുങ്ങല്ലൂരിൽ കാനയുടെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാരിക്ക് പരുക്കേറ്റു.പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്.യുവതി നടന്നു പോകുന്നതിനിടയിൽ കാനയുടെ സ്ലാബ് തകർന്നു വീഴുകയായിരുന്നു.പരിക്ക് ഗുരുതരമല്ല.

 

 


കൊടുങ്ങല്ലൂർ വടക്കെ നടയിൽ പോനാക്കുഴി ബിൽഡിംഗിന് മുൻവശം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.റോഡരുകിലൂടെ നടന്നു പോയിരുന്ന യുവതി സ്ലാബിൽ ചവിട്ടിയതോടെ തകർന്നു വീഴുകയായിരുന്നു.പരിസരത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

 

 


നഗരത്തിൽ പലയിടങ്ങളിലും തുറന്നു കിടക്കുന്നതും, സ്ലാബ് തകർന്നതുമായ കാനകൾ കാൽനടയാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.നേരത്തെ വടക്കാഞ്ചേരിയിൽ സമാനമായ അപകടം നടന്നിരുന്നു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ ആയിരുന്നു അപകടം.

 

OTHER SECTIONS