By Lekshmi.21 03 2023
ബെംഗളൂരു: കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റുബസുകള്‍ ചിക്കമംഗളൂരുവില്‍ നാട്ടുകാര്‍ തടഞ്ഞു.ബെംഗളൂരുവിലെ കോളജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കുപോയ ബസാണ് തടഞ്ഞത്.ഏകീകൃത കളര്‍ കോഡില്‍ നിന്ന് രക്ഷപെടാന്‍ കര്‍ണാടകയിലേക്ക് റജിസ്ട്രേഷന്‍ മാറ്റിയിരുന്നു.മുപ്പതോളം ബസുകളുടെ റജിസ്ട്രേഷന്‍ ബന്ധുവിന്റെ പേരില്‍ മാറ്റിയെന്ന് പത്തനംതിട്ടയിലെ ഉടമ.
സ്വകാര്യകോളജിലെ മലയാളി വിദ്യാർത്ഥികളുമായി ചിക്കമംഗളൂരുവിലേക്ക് വിനോദസഞ്ചാര ട്രിപ്പ് പോകുമ്പോഴായിരുന്നു സംഭവം.കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ ലൈറ്റുകളും സ്പീക്കറുകളിൽ പാട്ടും വെച്ചു സഞ്ചരിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.ബസ് തടഞ്ഞ നാട്ടുകാർ ജീവനക്കാരോട് ലൈറ്റുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു.
ബസിലെ അമിതമായ ഫ്‌ളൂറസെന്റ് ഗ്രാഫിക്‌സുകളും എൽഇഡി ലൈറ്റുകളും മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് ഫ്‌ളൂറസെന്റ് ഗ്രാഫിക്‌സുകൾ മറച്ചാണ് യാത്ര തുടരാൻ നാട്ടുകാർ സമ്മതിച്ചത്.
കേരളത്തിലെ കളർ കോഡ് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ബസുകളുടെ രജിസ്‌ട്രേഷൻ അടുത്തിടെ കർണാടകയിലെ ഒരു ബന്ധുവിന്റെ പേരിലേക്ക് ഉടമ മാറ്റിയിരുന്നു.നേരത്തെയും കൊമ്പൻ ട്രാവൽസ് വിവാദത്തിൽ പെട്ടിരുന്നു.