സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡനം: കണ്ണൂര്‍ സ്വദേശിനിയായ സിനിമ-സീരിയല്‍ നടിയെ ചോദ്യം ചെയ്തു

By Web Desk.08 03 2023

imran-azhar

 

കോഴിക്കോട്: സിനിമയില്‍ അവസരം വാദ്ഗാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് സിനിമ-സീരിയല്‍ നടിയുടെ മൊഴിയെടുത്തു. നടിയുടെ ഒത്താശയോടെയാണ് യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

കോട്ടയം സ്വദേശിയായ 24കാരിയാണ് പരാതി നല്‍കിയത്. നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

 

ജൂസില്‍ ലഹരിമരുന്നു ചേര്‍ത്തുനല്‍കി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. രണ്ടു പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും യുവതി പൊലീസിനു മൊഴി നല്‍കി.

 

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ സിനിമ-സീരിയല്‍ നടിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയത് ഈ നടിയാണ്. കേസില്‍ ഇനിയും നടിയെ ചോദ്യം ചെയ്യും.

 

നടിയെ ചോദ്യം ചെയ്തതില്‍ നിന്നു കിട്ടിയ സൂചന പ്രകാരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളാണ് പ്രതികള്‍ എന്നാണ് പൊലീസിന്റെ നിഗമനം.

 

സിനിമാ പ്രവര്‍ത്തകര്‍ എന്നുപറഞ്ഞാണ് ഫ്‌ളാറ്റിലുണ്ടായിരുന്നവര്‍ യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്നാണ് യുവതിയെ ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചത്. എന്നാല്‍, പിന്നീട് നടിയെ ഫ്‌ളാറ്റില്‍ നിന്ന് കാണാതായെന്നും പരാതിയില്‍ പറയുന്നു.

 

 

 

 

 

OTHER SECTIONS