മെയ് മാസത്തെ ശമ്പളവിതരണത്തിന് സര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

By Priya.22 05 2022

imran-azhar

മെയ് മാസത്തെ ശമ്പളവിതരണത്തിന് സര്‍ക്കാരിനോട് 65 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി.ഏപ്രില്‍ മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

 


ഇന്നലെ രാത്രിയോടെയാണ് മുഴുവന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം പൂര്‍ത്തിയായത്. 50 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റെടുത്തും 20 കോടി രൂപ സര്‍ക്കാരില്‍ നിന്നും ധനസഹായമായി വാങ്ങിയുമാണ് ജീവനക്കാര്‍ക്ക് ശമ്പളവിതരണം ചെയ്തത്. മെയ് മാസം അവസാനിക്കാന്‍ ഇനി അധിക നാളുകളില്ല എന്ന് കണ്ടാണ് അടുത്ത മാസം ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

 


വെള്ളിയാഴ്ച ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളമെത്തിയിരുന്നു.ഇന്നലെ മറ്റ് ജീവനക്കാര്‍ക്കുള്ള ശമ്പളമാണ് നല്‍കിയത്്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണം ചെയ്യാനായി എക്കാലവും ധനസഹായം നല്‍കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ പറഞ്ഞിരുന്നു.

 

 

 

OTHER SECTIONS