ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി വി ശിവൻകുട്ടി; മന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹം - കുമ്മനം

By Aswany mohan k.14 06 2021

imran-azhar 

തിരുവനന്തപുരം: രാജ്യദ്രോഹകുറ്റത്തിന് പ്രതിയായ ആയിഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

 

 

മുഖ്യമന്ത്രിയെയും തന്നെയും വന്നു കണ്ടാല്‍ ലക്ഷദ്വീപ് പൊലീസില്‍നിന്നു രക്ഷിക്കാമെന്നാണ് ആയിഷ സുല്‍ത്താനയോടു ശിവന്‍കുട്ടി ഫോണില്‍ പറഞ്ഞത്.

 

 

ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്.

 


ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ 'ബയോ വെപ്പണ്‍' പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ആയിഷ നടത്തിയത്.

 

 


സാമുദായിക സൗഹാർദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള പരാമര്‍ശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്.

 

 

ലക്ഷദ്വീപില്‍ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണു വേണ്ടത്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവന്‍കുട്ടി,

 

തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നിലെ ചേതോവികാരം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു, കുമ്മനം രാജശേഖരൻ പറഞ്ഞു.

 

 

 

OTHER SECTIONS