കുവൈത്ത് തിരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന് മികച്ച വിജയം,2 വനിതകൾ വിജയിച്ചു

By Lekshmi.01 10 2022

imran-azhar

 


കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വൻ വിജയം. 2 വനിതകളും വിജയിച്ചു.പത്ത് വര്‍ഷത്തിനിടെ കുവൈത്തില്‍ നടന്ന ആറാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.ഇസ്‌ലാമിക് കോൺസ്റ്റിറ്റ്യൂഷണൽ മൂവ്‌മെന്റും കരുത്ത് തെളിയിച്ചു.രണ്ടാം മണ്ഡലത്തിൽനിന്ന് ആലിയ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽനിന്ന് ജെനാൻ ബു ഷെഹ്രിയുമാണ് വിജയിച്ച വനിതകൾ.

 

സര്‍ക്കാരും പാര്‍ലമെന്റും വിഭിന്നമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ രൂപപ്പെടുന്ന പ്രതിസന്ധി മറികടക്കാന്‍ രാജാവ് പാര്‍ലമെന്റിനെ പിരിച്ചുവിടുകയും മന്ത്രിസഭ അഴിച്ചുപണിയുകയുമാണ് പതിവ്. ഇതാണ് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍ക്ക് കുവൈത്തില്‍ വഴിയൊരുക്കിയത്.ജിസിസിയില്‍ മുഴുവന്‍ സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന ഏക പാര്‍ലമെന്റ് കുവൈത്തിലാണ് എന്ന കാര്യം എടുത്തുപറയേണ്ടതാണ്.

 

പ്രതിപക്ഷത്തെ പ്രമുഖനായ അഹ്മദ് അൽ സാദൂൻ റെക്കോർഡ് വോട്ടുകൾ നേടി ഒന്നാമതെത്തി. തിരഞ്ഞെടുപ്പ് സുഗമമാക്കാൻ സഹായിച്ച എല്ലാവർക്കും കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും നന്ദി പറഞ്ഞു.ഇത്തവണ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍.

 

 

 

OTHER SECTIONS