By Priya.25 01 2023
റിയാദ്: സൗദി അറേബ്യയില്‍ ആറാം മാസത്തില്‍ യുവതി 5 കുഞ്ഞുങ്ങളെ പ്രസവിച്ചു.രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
ഗര്‍ഭിണിയായി അഞ്ചാം മാസത്തില്‍ തന്നെ യുവതിയെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നു. യുവതിയും കുട്ടികളും ആരോഗ്യത്തോടെയുണ്ടെന്നും പ്രസവസമയത്തും ശേഷവും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഓരോ കുട്ടികളുടേയും ഭാരം 1000 ഗ്രാം മുതല്‍ 1300 ഗ്രാം വരെയാണ്. കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാല്‍ ശ്വസിക്കാന്‍ സഹായിക്കുന്നതിനായി അവര്‍ നിലവില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്. അവരുടെ അവസ്ഥ നിരന്തരം മെച്ചപ്പെടുന്നുണ്ടെന്നും പറഞ്ഞു.