ഭരണഘടനാ വിരുദ്ധം; പാക് രാജ്യദ്രോഹ നിയമം റദ്ദാക്കി ലാഹോര്‍ ഹൈകോടതി

By Lekshmi.31 03 2023

imran-azhar



 

 

ഇസ്‍ലാമാബാദ്: ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തി പാകിസ്താനിലെ രാജ്യദ്രോഹ നിയമമായ 124 എ വകുപ്പ് റദ്ദാക്കി ലാഹോര്‍ ഹൈകോടതി.രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാര്‍ ഉപയോഗിക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയില്‍ ജസ്റ്റിസ് ഷാഹിദ് കരീമാണ് വിധി പറഞ്ഞത്.

 

 

 

 

എന്നാൽ ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തേ ഇസ്‍ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.കൊളോണിയല്‍ കാലത്തെ ഈ നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതായും രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഭരണകൂടം ഉപയോഗിക്കുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.