ബഹ്റൈന്‍ ലാല്‍കെയേഴ്‌സിന് പുതിയ കമ്മിറ്റി

By Web Desk.24 01 2023

imran-azhar

 


ബഹ്‌റൈനിലെ സാമൂഹ്യ സാസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സിന് 2023 - 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് എഫ്.എം. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു യോഗത്തില്‍ അംഗങ്ങള്‍ 2023 - 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാര്‍ (കോബഓഡിനേറ്റര്‍) എഫ്.എം ഫൈസല്‍ (പ്രസിഡണ്ട്) ഷൈജു കമ്പ്രത്ത് (സെക്രട്ടറി), അരുണ്‍ ജി നെയ്യാര്‍ (ട്രഷറര്‍) ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ് (വൈസ് പ്രസിഡണ്ടുമാര്‍) ഗോപേഷ് മേലൂട്, വിഷ്ണു വിജയന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നീ ഭാരവാഹികളേയും പ്രജില്‍ പ്രസന്നന്‍, വൈശാഖ്, ജ്യോതിഷ് എന്നിവരെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.ഇതിന് പുറമേ സംഘടനയുടെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ക്കായി സജീവ പ്രവര്‍ത്തകരായ അന്‍പതോളം പേരടങ്ങുന്ന കോര്‍-കമ്മിറ്റിക്കും രൂപം നല്‍കി. പുതിയ കമ്മിറ്റിയുടെ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സാഹചര്യത്തില്‍ വരുന്ന മെയ് മാസത്തില്‍ മോഹന്‍ലാലിന്റെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ച് പത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് വിപുലമായ രീതിയില്‍ സംഘടനയുടെ പത്താം വാര്‍ഷികം ആഘോഷിക്കാനും തീരുമാനിച്ചതായി പുതിയ ഭാരവാഹികള്‍ അറിയിച്ചു.

 

 

 

OTHER SECTIONS