ലോകത്തെ മഹാനഗരങ്ങള്‍; പട്ടികയില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങളും

By web .01 05 2023

imran-azhar

 

 


ലോകം മുഴുവന്‍ ഒരു നഗരമായി മാറുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളാകുന്നു. നഗരങ്ങള്‍ മഹാനഗരങ്ങളാകുന്നു. ഈ പ്രസ്തവനയില്‍ ഒട്ടും അതിശയോക്തിയില്ല. കാരണം ലോകജനസംഖ്യയില്‍ പകുതിയിലേറെയും, അതായത് ഏകദേശം 56.2% വസിക്കുന്നത് നഗരങ്ങളിലാണ്. 2030 ല്‍ ഇത് 70 ശതമാനമാകുമെന്നാണ് വിലയിരുത്തുന്നത്.

 

ഒരു കോടിയിലധികം ജനങ്ങള്‍ വസിക്കുന്ന നഗരങ്ങളാണ് മഹാനഗരങ്ങള്‍. ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹി രണ്ടാമതാണ്. മുംബൈയുടെ സ്ഥാനം ഒന്‍പതാമതുമാണ്.

 

നിലവില്‍ 31 മഹാനഗരങ്ങളാണ് ഉള്ളത്. 2030ല്‍ ഇവയുടെ എണ്ണം 41 ആയി വര്‍ധിക്കുമെന്നാണ് കരുതുന്നത്.

 

ജപ്പാനിലെ ടോക്കിയോ ആണ് ലോകത്തെ ഏറ്റവും വലിയ നഗരം. 3.71 കോടി ജനങ്ങളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 3.29 കോടി ജനങ്ങളാണുള്ളത്.

 

മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്ഹായ്ക്കും നാലാം സ്ഥാനം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കുമാണ്. ബ്രസീലിലെ സാവോ പോളോ ഈ പട്ടികയില്‍ അഞ്ചാമതുണ്ട്. 2.12 കോടി ജനവുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.

 

ഏറ്റവും കൂടുതല്‍ ജനമുള്ള ലോകത്തെ 5 നഗരങ്ങളിലെയും മുംബൈയിലെയും ജനസംഖ്യാ വര്‍ധന ഇങ്ങനെ

 

 

ഏഷ്യയിലെ ഏറ്റവും വമ്പന്‍ നഗരങ്ങളില്‍ ഒന്നുകൂടിയാണ് ടോക്കിയോ. ജപ്പാനിലെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ നഗരമാണിത്. 1720കളിലാണ് രൂപംകൊണ്ടത്. 1900ല്‍ നഗരത്തിലെ ജനസംഖ്യ 20 ലക്ഷത്തിലെത്തി. 1940 ആയപ്പോഴേക്കും 70 ലക്ഷവും. നിലവില്‍ 3,71,94,000 ആണ് ജനസംഖ്യ.

 

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയിലേക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി ആളുകള്‍ എത്തിയതാണ്. തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളും ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളും നഗരങ്ങളായി മാറി. 1991-2011 വരെയുള്ള കാലഘട്ടത്തില്‍ ഡല്‍ഹി നഗരത്തിന്റെ വലിപ്പം ഇരട്ടിയായി.

 

 

2028ല്‍ ഡല്‍ഹിയുടെ ജനസംഖ്യ ടോക്കിയോയെ മറികടക്കുമെന്നാണ് സൂചന. നിലവില്‍ 3,29,41,000 ആണ് ജനസംഖ്യ.

 

ഷാങ്ഹായ് ചൈനയുടെ വാണിജ്യ നഗരം എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ തുറമുഖനഗരങ്ങളില്‍ ഒന്നു കൂടിയാണിത്. 19-ാം നൂറ്റാണ്ടിലാണ് ഷാങ്ഹായ് പ്രമുഖനഗരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നത്. നിലവില്‍ 2,92,11,000 ആണ് ജനസംഖ്യ.

 

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ 2017ല്‍ 44,500 പേരായിരുന്നു ഒരു ചതുരശ്ര കിലോമീറ്ററില്‍ താമസിച്ചിരുന്നത്. പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്ന ധാക്ക നേരെ നാലാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. വ്യാപാരവും തുണിവ്യവസായത്തിന്റെ വളര്‍ച്ചയും കാരണം ബംഗ്ലദേശിന്റെ വ്യവസായ, വാണിജ്യ ഹബ് ആയാണ് ഈ നഗരം അറിയപ്പെടുന്നത്. നിലവില്‍ 2,32,10,000 ആണ് ജനസംഖ്യ.

 

ബ്രസീലിലെ 110 നഗരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനം വസിക്കുന്ന നഗരമാണ് സാവോ പോളോ. സാവോ പോളോയ്ക്ക് വാണിജ്യ, വ്യവസായ കേന്ദ്രമെന്ന ഖ്യാതിയുമുണ്ട്. നിലവില്‍ 2,26,20,000 ആണ് ജനസംഖ്യ.

 

 

 

 

 

 

OTHER SECTIONS