റഷ്യയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അലക്‌സി നവൽനിയുടെ അഭിഭാഷകനെ ഭരണകൂടം തടവിലിട്ടു

By anil payyampalli.30 04 2021

imran-azhar

 

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവൽനിയുടെ അഭിഭാഷകനെ ഭരണകൂടം തടവിലാക്കി.

 

 

നവൽനി നയിക്കുന്ന ആന്റി കറപ്ഷൻ ഫൗണ്ടേഷനു വേണ്ടി ഹാജരായ അഭിഭാഷകനെയാണു തടവിലാക്കിയത്. രാജ്യത്തെ ഏറ്റവും പ്രമുഖനായ മനുഷ്യാവകാശ അഭിഭാഷകരിൽ ഒരാളാണ് നവൽനിയുടെ അഭിഭാഷകനായ ഇവാൻ പാവ്ലോവ്(50).

 

 

അന്വേഷണം നടക്കുന്ന ഒരു കേസിലെ രഹസ്യ വിവരങ്ങൾ ചോർത്തി എന്നാരോപിച്ചാണ് അറസ്റ്റ്. മൂന്നു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

 

 

മോസ്‌കോയിലെ ഒരു സ്വകാര്യ ഹോട്ടലിൽനിന്നാണ് പാവ്ലോവിനെ അറസ്റ്റ് ചെയ്തത്. ആന്റി കറപ്ഷൻ ഫൗണ്ടേഷനെ (എഫ്ബികെ) തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന കേസിൽ വാദം നടക്കവെയാണ് പാവ്ലോവിന്റെ അറസ്റ്റ്.

 

 

ഭരണകൂടം നടത്തുന്ന അഴിമതികളെക്കുറിച്ചു നിരവധി അന്വേഷണ റിപ്പോർട്ടുകൾ എഫ്.ബി.കെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

 

 

ചാരവൃത്തിയുടെ പേരിൽ പലരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്തിടുന്ന റഷ്യൻ ഭരണകൂടത്തിനെതിരെ ശക്തമായി പോരാടുന്ന അഭിഭാഷകരിൽ ഒരാളാണ് പാവ്ലോവ്.

 

 

നിരവധി രാഷ്ട്രീയ കേസുകളിൽ അദ്ദേഹം ഭരണകൂടത്തിനെതിരെ ഹാജരായിട്ടുണ്ട്.

 

 

 

OTHER SECTIONS