വിദ്വേഷ പ്രസംഗം നടത്തിയ അഭിഭാഷകയെ ജഡ്ജിയാക്കി;ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിയ്ക്കും

By parvathyanoop.07 02 2023

imran-azhar

 

ന്യൂഡല്‍ഹി : അഭിഭാഷക എല്‍.സി.വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിനു പിറകേ വിവാദമായി.

 

ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്താല്‍ ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുളള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു ഈ നിയമനം.ബിജെപി മഹിള മോര്‍ച്ച നേതാവ് കൂടിയാണ് ഇവര്‍.

 

ഹര്‍ജി ഇന്നു പരിഗണിക്കുമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.മദ്രാസ് അഭിഭാഷക ബാറിലെ മറ്റ് ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

 

ഹര്‍ജി ഈ മാസം 10നു പരിഗണിക്കാനിരിക്കെയാണു നിയമനവിവരം നിയമമന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചത്. തുടര്‍ന്നു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

 

തുടര്‍ന്ന് അയോഗ്യത തെളിഞ്ഞാല്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം ഒഴിവാക്കാന്‍ കോടതിക്ക് ഇടപെടാവുന്നതാണെന്നു മുന്‍കാല വിധികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

OTHER SECTIONS