വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പ് ജയം ആർ.എസ്.എസ് വോട്ടുകൊണ്ട്, പ്രായം ചെന്ന മനുഷ്യനോടുള്ള സ്‌നേഹം കൊണ്ടാണ് ഒ. രാജഗോപാൽ വിജയിച്ചതെന്നും കെ. മുരളീധരൻ

By അനിൽ പയ്യമ്പള്ളി.18 03 2021

imran-azhar

 

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചത് ആർ.എസ്.എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരൻ.

 

മുൻ തെരഞ്ഞെടുപ്പുകളിൽ മൂന്നാംസ്ഥാനത്ത് എത്തിയവർ എങ്ങനെ ഉപതെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ ഡീലാണ് ആർ ബാലശങ്കർ തുറന്നുപറഞ്ഞതെന്നും മുരളീധരൻ.

 

നേമത്ത് നടക്കുന്നത് വർഗീയതയ്ക്ക് എതിരായ പോരാട്ടമാണ്. അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് വടകരയിൽ പോയത്. അക്രമ രാഷ്ട്രീയത്തേക്കാൾ വലിയ ആപത്താണ് വർഗീയത. ബിജെപി അക്കൗണ്ട് മരവിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു.

 

 

നേമത്തെ വോട്ട് കുറഞ്ഞത് കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ പ്രശ്നം കൊണ്ടല്ല. പ്രായം ചെന്ന മനുഷ്യനോട് തോന്നിയ സ്നേഹമാണ് ഒ. രാജഗോപാലിന്റെ വിജയത്തിന് കാരണം. വി. ശിവൻകുട്ടിയെ വിജയിപ്പിക്കേണ്ടെന്ന് കഴിഞ്ഞ തവണ ആളുകൾ തീരുമാനിച്ചു.

 

താൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഒ. രാജഗോപാൽ മത്സരിക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു.

 

 

 

OTHER SECTIONS