By parvathyanoop.25 09 2022
മലപ്പുറം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ കഴിയാത്ത നോതാവായിരു എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
വിയോജിപ്പ് ഉണ്ടെങ്കില്‍ പോലും യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വിജയത്തിനായി എല്ലാം മറന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നയാളായിരുന്നു അദ്ദേഹം എന്നും കെപിഎ മജീദ് പ്രതികരിച്ചു.
കെപിഎ മജീദിന്റെ വാക്കുകള്‍:
മലപ്പുറത്തെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ ആര്യാടന് മുഹമ്മദ് എന്നാണ്. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ടായിരുന്നു. ആ കാഴ്ചപ്പാടുകളും അഭിപ്രായവും ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്യുന്ന ഒരു സ്വഭാവക്കാരനല്ലായിരുന്നു.മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം മുസ്ലിം ലീഗ് എടുക്കുന്ന പല നിലപാടുകളോടും അടിസ്ഥാനപരമായി എതിര്‍പ്പുള്ള ഒരു വ്യക്തിയായിരുന്നു.
അങ്ങനെയുള്ള വിയോജിപ്പ് ഉണ്ടെങ്കില്‍ പോലും യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വിജയത്തിനായി എല്ലാം മറന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥിതിയാണ് അദ്ദേഹത്തിനുള്ളത്.വിയോജിപ്പുകള്‍ക്കിടയില്‍ യോജിപ്പിന്റെ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേക ശൈലി. അത് കോണ്‍ഗ്രസിന്റെ അകത്തുള്ള അഭിപ്രായ ഭിന്നത വരുന്ന ഘട്ടങ്ങളിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു.
ആ നിലപാട് പരസ്യമായി പറയുന്നതില്‍ ഒരിക്കലും പിശക് കാണിച്ചിട്ടില്ല. സംയുക്ത പാര്‍ലമെന്റ് യോഗത്തില്‍ അസംബ്ലി മെമ്പര്‍മാരുടെ യോഗത്തില്‍ വച്ചിട്ട് ആര്യാടന് മുഹമ്മദ്, ശ്രീ കരുണാകരനുമായി നേരിട്ട് സംസാരിച്ചതും ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് ഒരു നിലപാടുണ്ട്. ആ നിലപാടില്‍ കാര്‍ക്കശ്യമുള്ള നിലപാടാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്, ഊടും പാവ് നല്‍കുന്നതിലും, അത് ശക്തിപ്പെടുത്തുന്ന കാര്യത്തിനും അതിശക്തമായ നിലപാട് സ്വീകരിച്ച ആളാണ്. നിലമ്പൂരെന്ന് പറയുന്നത് സിപിഐഎമിന്റെ ഒരു പ്രധാന ശക്തികേന്ദ്രമാണ്. അവിടെ സിപിഐഎമിന് വേരുറക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു വളര്‍ച്ചയ്ക്ക് നിദാനമായത് ആര്യാടന്റെ പ്രവര്‍ത്തനങ്ങളാണ്.
അദ്ദേഹത്തിന്റെ നിര്യാണമെന്ന് പറയുന്നത് യുഡിഎഫിന്, പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയൊരു നഷ്ടമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ല്‍ ഞാനും എന്റെ പാര്‍ട്ടിയും അനുശോചനം രേഖപ്പെടുത്തുന്നു.