By priya.25 09 2023
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യം സുപ്രീംകോടതി നീട്ടി. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ശിവശങ്കറിന്റെ ജാമ്യകാലാവധി രണ്ടുമാസത്തേക്ക് നീട്ടിയത്.
സുപ്രീംകോടതി നേരത്തെ തന്നെ ശിവശങ്കറിന് ചികിത്സകള്‍ക്കായി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 2 ന് ഇതിന്റെ കാലാവധി അവസാനിക്കും.
ഇതിനു മുന്നോടിയായാണ് ശിവശങ്കര്‍ വീണ്ടും സുപ്രീംകോടതിയിലെത്തിയത്. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു ശിവശങ്കര്‍ ആവശ്യപ്പെട്ടത്.
ശിവശങ്കറിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജാമ്യകാലാവധി ഡിസംബര്‍ അഞ്ചുവരെ കോടതി നീട്ടിയത്. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിയമസഭ കയ്യാങ്കളിക്കേസ്; കൂടുതല്‍ പ്രതികള്‍, ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി.ശിവന്‍കുട്ടിയും ഇ.പിജയരാജനും ഉള്‍പ്പടെ ആറ് എല്‍ഡിഎഫ് നേതാക്കളാണ് കേസില്‍ പ്രതികള്‍.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് 11 പേരുടെ മൊഴി രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പരിക്കേറ്റ വനിതാ എംഎല്‍എമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
മ്യൂസിസം പൊലീസില്‍ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.