ഞെട്ടിച്ച് മദ്യവില: ബ്ലാക്ക് ഡോഗ് 72 രൂപയ്ക്ക്; റാംപൂറിന് 560 രൂപ

By Lekshmi.07 02 2023

imran-azhar

 

 

 

റാംപൂറിന് 560 രൂപ,ബ്ലാക്ക് ഡോഗ് 72 രൂപയ്ക്ക്.വ്യേമസേന ഉദ്യോഗസ്ഥരുടെ മെസ്സിലെ മെനുവണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.208 രൂപയ്ക്ക് പോൾ ജോൺ ലഭിക്കും ടീച്ചേഴ്സ് 50ന് 124 രൂപ മാത്രം. ആന്റിക്വിറ്റിക്ക് 37 രൂപ.ബ്ലാക്ക് ആൻഡ് വൈറ്റ് 71 രൂപയ്ക്കും.

 

 

ബിയറിലേക്ക് വരുമ്പോൾ 59 രൂപയ്ക്ക് ബഡ്വൈസർ ലഭിക്കും.44 രൂപ മാത്രമാണ് കിങ്ഫിഷറിന് വരുന്നത്.വുഡ്പെക്കറിന് 86 രൂപയും.ഈ സമയം ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ 500 രൂപയ്ക്ക് കിങ്ഫിഷർ വാങ്ങേണ്ടി വരുന്ന വിഷമം പങ്കുവെക്കുകയാണ് കമന്റുകളിൽ പലരും.

 

 

സെൻട്രൽ എക്സൈസ് ഡ്യൂട്ടി വരുന്നില്ല എന്നതിനാൽ മിലിറ്ററി ക്യാന്റീനുകളിൽ മദ്യവില 10 മുതൽ 15 ശതമാനം വരെ കുറവായിരിക്കും എന്നറിയാമെങ്കിലും ഈ മെനു കണ്ട് പലർക്കും വിശ്വസിക്കാനാവുന്നില്ല. ഇരുപത്തിരണ്ടായിരത്തോളം പേർ ഈ ട്വീറ്റ് കണ്ടുകഴിഞ്ഞു.

 

 

 

 

 

OTHER SECTIONS