മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വ്യാപകം; വ്യാജവാറ്റ് കേസുകളിലും വർധന

By sisira.08 05 2021

imran-azhar

 

 


സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ മദ്യക്കടത്ത് വ്യാപകം. ട്രെയിൻ മാർഗം ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വിദേശമദ്യമെത്തുന്നു.

 

ഗോവ, കർണാടക സംസ്ഥാനങ്ങളിൽ മാത്രം വിൽപനാനുമതിയുള്ള മദ്യമാണ് പിടിക്കുന്നതിലേറെയും.

 

രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. വ്യാജവാറ്റ് കേസുകളും വർധിച്ചിട്ടുണ്ട്.


കേരളത്തിലെയും മാഹിയിലെയും മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനാൽ ഇരട്ടിയിലധികം ലാഭം ലക്ഷ്യമിട്ടാണ് മദ്യക്കടത്ത്.

 

ആർപിഎഫും വടകര റെയിൽവെ പൊലീസും ഇന്നലെ മാത്രം 29 കുപ്പി ഗോവൻ വിദേശമദ്യമാണ് പിടികൂടിയത്.

 

ഗ്രാമീണ മേഖലയിൽ വ്യാജവാറ്റും സജീവമായതാണ് റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നടത്തിയതുപോലുള്ള പ്രത്യേക പരിശോധനയാണ് എക്സൈസ് സംഘം നടത്തുന്നത്.

OTHER SECTIONS