By Priya .31 05 2023
തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം നഗരസഭയില്‍ പുത്തന്‍തോട് ഡിവിഷനിലെ ഫലം ഇരുകക്ഷികള്‍ക്കും നിര്‍ണായകമാണ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നി മരണപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമുണ്ടായിരുന്ന നഗരസഭയില്‍ ഭരണകക്ഷിയായ യുഡിഎഫിന്, ജിഷ ബെന്നിയുടെ വിയോഗത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.