കാട്ടാന ആക്രമണം തുടരുന്നു; ആറളം ഫാമിൽ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

By Lekshmi.18 03 2023

imran-azhar

 


കണ്ണൂർ: ആറളം ഫാമിൽ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം.കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ സംസ്കാരത്തിനിടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.തുടർച്ചയായി ഉണ്ടാക്കുന്ന കാട്ടാന ആക്രമണങ്ങൾക്ക് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിനാലാണ് നാട്ടുകാർ കടുത്ത പ്രതിഷേധുമായി രംഗത്തെത്തിയത്.

 

 

 

വനംവകുപ്പ് ഉദ്യോഗസ്ഥരോടും പൊലീസിനോടും സ്ഥലത്ത് നിന്ന് പുറത്തുപോകാൻ പോകാൻ നാട്ടുകാർ ആവശ്യപ്പെട്ടു.വർഷങ്ങളായി 12 പേരാണ് ആറളം ഫാം മേഖലയിൽ ആനയുടെ ആക്രണത്തിൽ കൊല്ലപ്പെട്ടത്.

 

 

 

ഇന്നലെയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ രഘു എന്ന യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.രഘുവിന്റെ മരണത്തെ തുടർന്ന് ഇന്ന് ആറളത്ത് ഹർത്താലായിരുന്നു.

 

 

 

OTHER SECTIONS