കരുതലിനായി നിയന്ത്രണം, ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ഇങ്ങനെ

By Sooraj Surendran.06 05 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രണ്ടാം തരംഗ വ്യാപനം അതിശക്തമായി പടരുന്ന സാഹചര്യത്തിൽ മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

ലോക്ക്ഡൗൺ ദിനങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല.

 

ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. പോലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയില്‍ വകുപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

 

ജില്ലാ കളക്ടറേറ്റുകളും ട്രഷറിയും പ്രവര്‍ത്തിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടല്ല പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്.

 

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ മാത്രമെ പ്രവര്‍ത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസര്‍ച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതില്‍ ഉള്‍പ്പെടും.സാധനങ്ങൾ വീടിന് ഏറ്റവും അടുത്തുള്ള കടയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വാങ്ങുക.

 

കൂടുതൽ ആളുകൾ തിങ്ങി നിറയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കണം.

 

അച്ചടി-ദൃശ്യ മാധ്യമങ്ങള്‍, കേബിള്‍, ഡിടിഎച്ച് സേവനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ടെലികമ്യൂണിക്കേഷന്‍, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍, ഐ.ടി അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

 

OTHER SECTIONS