ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തില്ല; ഭക്തർക്ക് ദർശനത്തിനും അനുവാദമില്ല

By Sooraj Surendran.06 05 2021

imran-azhar

 

 

തൃശൂർ: കൊറോണ വൈറസ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തില്ല.

 

അതേസമയം നാളെ ബുക്ക് ചെയ്ത വിവാഹങ്ങൾ നടത്തുന്നതിൽ തടസമില്ല.

 

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിര്ദേശത്തിൽ എല്ലാ ആരാധനാലയങ്ങളും അടച്ചിടണമെന്ന് ഉത്തരവുണ്ട് തുടർന്നാണ് നടപടി.

 

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കും പ്രവേശനാനുമതിയില്ല.

 

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

 

OTHER SECTIONS