By Priya .31 03 2023
തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു.രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.
മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ടതിന് ശേഷമായിരിക്കും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലും കേസ് നിലനില്‍ക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്.
ഈ വിഷയങ്ങളിലൊന്നും ഐക്യത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ഫുള്‍ ബെഞ്ചിന് വിടുകയാണെന്നാണ് വിധിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ അറിയിച്ചു.