മൂക്കിന്റെ നീളം 8.8 സെന്റി മീറ്റര്‍; ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ ടര്‍ക്കിഷ് പൗരന്‍ വിടവാങ്ങി

By Priya .24 05 2023

imran-azhar

 

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസിയുറെക്ക് (75) അന്തരിച്ചു.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് ടര്‍ക്കിഷ് പൗരനായ മെഹ്മെത് ഒസിയുറെക്കിന്റെ വിയോഗവാര്‍ത്ത  പ്രഖ്യാപിച്ചത്.

 

ഏറ്റവും നീളം കൂടിയ മൂക്കുള്ള പുരുഷന്‍ എന്ന പദവി മൂന്ന് തവണയാണ് മെഹ്മെത് നേടിയത്. 2001 -ലാണ് ആദ്യമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കുന്നത്.

 

മെഹ്മെത്തിന്റെ മൂക്ക് നിരന്തരം വളരുകയും കാലക്രമേണ വലുപ്പം വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, മെഹ്മെത്തിന്റെ മൂക്ക് ഇങ്ങനെ വലുപ്പം വയ്ക്കാന്‍ കാരണം റൈനോഫിമ എന്ന രോഗാവസ്ഥയാണ്.

 

8.8 സെന്റി മീറ്ററാണ് അദ്ദേഹത്തിന്റെ മൂക്കിന്റെ നീളം. ജന്മനാടായ ആര്‍ട്ട്വിനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക. പ്രിയപ്പെട്ടവര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി.

 

 

OTHER SECTIONS