'ഗിയര്‍ മാറ്റുന്ന സ്‌റ്റൈല്‍ ഇഷ്ടമായി': ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി

By Priya.05 11 2022

imran-azhar

 

വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പാകിസ്താനിലെ യുവതിയുടേത്. തന്റെ കാറിന്റെ ഗിയര്‍ മാറ്റുന്ന സ്‌റ്റൈല്‍ കണ്ടപ്പോള്‍ തന്നെ യുവതിക്ക് ഡ്രൈവറോട് പ്രണയം തോന്നി.പിന്നീട് കാര്‍ ഡ്രൈവറെ വിവാഹം കഴിച്ചിരിക്കുകയാണ് ഈ യുവതി.

 

സ്വന്തം വീട്ടിലെ കാര്‍ ഡ്രൈവറേയാണ് യുവതി പ്രണയിച്ച് വിവാഹം കഴിച്ചത്.കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഗിയര്‍ മാറ്റുന്ന സ്‌റ്റൈലില്‍ യുവതി ആകൃഷ്ടയാകുകയായിരുന്നു. 

 

21-കാരനായ ഫര്‍ഹാനും 17-കാരിയായ ഖദീജയുമാണ് പ്രണയിച്ച് വിവാഹിതരായത് .'അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ തന്നെ നല്ല രസമായിരുന്നു. ഈ രസം പതുക്കെ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തുകയായിരുന്നു' ഖദീജ പറയുന്നു.

 

 

 

OTHER SECTIONS