സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

By Web Desk.01 10 2023

imran-azhar

 


ലക്‌നൗ: വി.ഡി.സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ നോട്ടിസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശം സവര്‍ക്കറെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ നല്‍കിയ ഹര്‍ജിയിലാണ ലക്നൗ സെഷന്‍സ് കോടതിയുടെ നടപടി.

 

ബിജെപി ഗോഡ്‌സെയുടെ ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെയും.
മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്നിങ്ങനെയായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍.

 

ഇതുസംബന്ധിച്ച കേസ് അഡിഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മുന്‍പ് നല്‍കിയിരുന്നതാണ്. ആവശ്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ കോടതി കേസ് തള്ളുകയായിരുന്നു.

 

 

 

 

OTHER SECTIONS