മന്ത്രി സ്ഥാനത്തില്‍ അന്തിമ ധാരണയായി;മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം അടുത്തയാഴ്ച

By Priya.07 07 2022

imran-azhar

മുംബൈ:മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം അടുത്തയാഴ്ചയുണ്ടാകും.സഭയില്‍ മന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ചുള്ള അന്തിമ ധാരണ ബിജെപി ദേശീയ നേതൃത്വം  അംഗീകരിച്ചു .28 മന്ത്രി പദവികള്‍ ബിജെപിക്കും 15 മന്ത്രിമാര്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനും എന്ന നിലയിലാണ് അന്തിമ ധാരണയായത്.സുപ്രധാന വകുപ്പുകള്‍ ബിജെപിക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പൊതുഭരണം, നഗര വികസനം എന്നിങ്ങനെയുള്ള വകുപ്പുകളാകും കൈകാര്യം ചെയ്യുക.ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തരം, ധനം, ആസൂത്രണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യും.ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ മന്ത്രിസഭയില്‍ ഉണ്ടാകും.

 

 

റവന്യൂ, ഹൗസിംഗ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ഊര്‍ജ്ജം തുടങ്ങിയ വകുപ്പുകള്‍ ബിജെപിക്ക് ലഭിക്കും.ഷിന്‍ഡെ പക്ഷത്തിനാണ് വ്യവസായം, ഖനനം, പരിസ്ഥിതി, ഗതാഗതം എന്നീ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്.

 

 

OTHER SECTIONS